അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മല്ലപ്പള്ളി താലൂക്ക് എൻ എസ് എസ് യൂണിയൻ വൃക്ഷത്തൈ വിതരണം നടത്തി. യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ചെയർമാൻ ശ്രീ .എം . പി . ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു.
യൂണിയൻ സെക്രട്ടറി കെ. ജി. ഹരീഷ് യൂണിയൻ ഭരണസമിതി അംഗം റ്റി. സതീഷ് കുമാർ എന്നവർ സംസാരിച്ചു. ഭരണസമിതി അംഗങ്ങളായ പി.കെ. ശിവൻ കുട്ടി, എ .സി . വ്യാസൻ, കരുണാകരൻ നായർ, സുദർശനകുമാർ, രവീന്ദ്രൻ നായർ, ശശിധരൻ നായർ, വസന്തകുമാർ എന്നിവരും താലൂക്കിലെ വിവിധ കരയോഗ ഭാരവാഹികളും സന്നിഹിതരായിരുന്നു.