പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിൽ ആന്റോ ആന്റണി ജയിച്ചു


പത്തനംതിട്ടയിൽ തുടർച്ചയായ നാലാം വിജയം നേടി യു.ഡി.എഫ് സ്ഥാനാർഥി ആൻ്റോ ആൻ്റണി. 66,119  വോട്ടിൻ്റെ ലീഡോട് കൂടി പത്തനംതിട്ട മണ്ഡലത്തിൽ ജയിച്ചിരിക്കുകയാണ് ആൻ്റോ ആൻ്റണി. വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ഐസക്കാണ് രണ്ടാമത്. മൂന്നാമതുള്ള എൻ.ഡി.എ സ്ഥാനാ‍ർഥി അനിൽ ആൻ്റണിയും.

തുടക്കത്തിൽ തോമസ് ഐസക്കും ആൻ്റോ ആൻ്റണിയും ഒപ്പത്തിനൊപ്പം നിന്നെങ്കിലും വോട്ടെണ്ണൽ പുരോ​ഗമിക്കുംതോറും സിറ്റിങ് എംപി കൂടിയായ ആൻ്റോ വ്യക്തമായ ലീഡ് നിലനിർത്തുകയാണ്.

367623 വോട്ടുകൾ ആന്റോ ആന്റണി സ്വന്തമാക്കി. 301504 വോട്ടുകൾ ടി എം തോമസ് ഐസക് നേടിയപ്പോൾ 234406 വോട്ടുകളുമായി ബി.ജെ.പി സ്ഥാനാർഥി അനിൽ കെ ആന്റണി മുന്നാമതെത്തി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ