വായ്പൂര് എം.ആർ.എസ്.എൽ.ബി.വി. ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. മലയാളം, ഹിന്ദി അധ്യാപക ഒഴിവുകളുണ്ട്. അഭിമുഖം ജൂൺ 11-ന് രാവിലെ 11-ന് നടക്കും. ഫോൺ: 0469 2685014.
റാന്നി കടുമീൻചിറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കൊമേഴ്‌സ് (ജൂനിയർ), ഹിന്ദി (ജൂനിയർ) എന്നീ വിഷയങ്ങളിൽ അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. താത്പര്യമുള്ളവർ 11-ന് രാവിലെ 11-ന് സ്‌കൂളിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ഇലന്തൂർ ഇടപരിയാരം എസ്.എൻ.ഡി.പി. ഹൈസ്‌കൂളിൽ യു.പി.വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച 11-ന് സ്കൂൾ ഓഫീസിൽ നടക്കും.
കുളനട മാന്തുക ഗവ. യു.പി. സ്‌കൂളിൽ യു.പി. വിഭാഗത്തിൽ ജൂനിയർ ഹിന്ദി അധ്യാപക ഒഴിവിലേക്ക് വെള്ളിയാഴ്ച 11-ന് കൂടിക്കാഴ്ച നടക്കും.
കൊടുമൺ അങ്ങാടിക്കൽ തെക്ക് എസ്.എൻ.വി.എച്ച്.എസ്.എസിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. നോൺവൊക്കേഷണൽ ടീച്ചർ -കൊമേഴ്സ്, കെമിസ്ട്രി (ജൂനിയർ), ഫിസിക്സ് (ജൂനിയർ), ഇ.ഡി. (ജൂനിയർ), വൊക്കേഷണൽ ടീച്ചർ-അക്കൗണ്ട്സ് എക്സിക്യൂട്ടീവ്. അപേക്ഷകർ വെള്ളിയാഴ്ച 10.30-ന് (കൊമേഴ്സ്, ഇ.ഡി, അക്കൗണ്ട്സ് എക്സിക്യൂട്ടീവ്) രണ്ടിന് (കെമിസ്ട്രി, ഫിസിക്സ്) സമയങ്ങളിലായി അഭിമുഖത്തിന് ഓഫീസിൽ എത്തണം. ഫോൺ 9495114578, 9846854140.
പള്ളിക്കൽ പി.യു.എം.വി.എച്ച്.എസ്. സ്കൂളിൽ നോൺ വൊക്കേഷണൽ, ബയോളജി നോൺ വൊക്കേഷണൽ, കെമിസ്ട്രി വൊക്കേഷണൽ, അഗ്രികൾച്ചർ, വൊക്കേഷണൽ അക്കൗണ്ടിങ് എക്സിക്യുട്ടീവ് വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 10-ന് 11-ന് സ്കൂളിൽ നടക്കും. ഫോൺ: 9447906775.
തെങ്ങമം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്സ് ജൂനിയർ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 10-ന് 11-ന് നടക്കും. ഫോൺ: 9446548816.
കരികുളം മുണ്ടിയാന്തറ ഗവ. എൽപി സ്കൂളിൽ അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ 10ന് 11ന് അഭിമുഖത്തിൽ പങ്കെടുക്കണം.
കടുമീൻചിറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കൊമേഴ്സ്, ഹിന്ദി എന്നീ ജൂനിയർ അധ്യാപകരുടെ താൽക്കാലിക ഒഴിവുകളുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ 11ന് 11ന് അഭിമുഖത്തിൽ പങ്കെടുക്കണം.