കീഴ്‌വായ്പൂര് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. മലയാളം ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച രണ്ടിന് നടക്കും.
ആറന്മുള ജിവിഎച്ച്എസ്എസിൽ വിഎച്ച്എസ്ഇ വിഭാഗം ഓൻട്രപ്രനർഷിപ് ഡവലപ്പ്മെന്റ് വിഷയത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുമായി 4 ന് 11 ന് സ്കൂളിലെത്തണം. 9446556126.
തിരുവല്ല തലവടി എ.ഡി. യു.പി. സ്‌കൂളിൽ കാഴ്ചപരിമിതർക്ക് പ്രഥമ പരിഗണന നൽകിയുള്ള എൽ.പി.എസ്.എ. ഒഴിവുണ്ട്. ജൂൺ മൂന്നിനകം അപേക്ഷിക്കണം.
പന്തളം തോട്ടക്കോണം ഗവ. എച്ച്എസ് സ്കൂളിൽ എച്ച്എസ് വിഭാഗത്തിൽ ജൂനിയർ ലാംഗേജ്, ഹിന്ദി (യുപി) താൽക്കാലിക ഒഴിവുണ്ട്. 4ന് 10.30ന് അഭിമുഖം കെ ടെറ്റ് ഉള്ളവർക്ക് സർട്ടിഫിക്കറ്റുമായി പങ്കെടുക്കാം.
കുടശ്ശനാട് തണ്ടാനുവിള ഗവ. എസ്.വി.എച്ച്.എസ്.എസിൽ എൽ.പി.എസ്.ടി.യുടെ ഒഴിവിലേക്ക് ജൂൺ അഞ്ചിന് 11 മണിക്കും എച്ച്.എസ്.ടി. മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ തസ്തികകളിലേക്ക്(ഓരോ ഒഴിവ്) 12 മണിക്കും കൂടിക്കാഴ്ച നടത്തും.
കോന്നി എസ്.എ.എസ്. എസ്.എൻ.ഡി.പി. യോഗം കോളേജിൽ സ്വയാശ്രയ വിഭാഗം എം.കോം അധ്യാപകരുടെ ഒഴിവുണ്ട്. അപേക്ഷകൾ ഏഴാം തീയതിക്ക് മുൻപ് ലഭിക്കണം. ഫോൺ: 9605060199.
ഏഴംകുളം നെടുമൺ ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി ഹിന്ദി പാർട്ട് ടൈം, എച്ച്എസ്ടി സോഷ്യൽ സയൻസ് തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 3ന് രാവിലെ 11ന് സ്കൂളിൽ നടക്കും. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് എന്നിവ സഹിതം എത്തണം. 9495547359.
ഓമല്ലൂർ പന്ന്യാലി ഗവ. യു.പി. സ്കൂളിൽ എൽ.പി.എസ്.എ.യുടെ താത്കാലിക ഒഴിവിലേക്ക് ശനിയാഴ്ച 11-ന് കൂടിക്കാഴ്ച നടത്തും. താത്‌പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ എത്തണം.
വടശ്ശേരിക്കര കുമരംപേരൂർ സൗത്ത് ലോവർ പ്രൈമറി സ്‌കൂളിൽ അധ്യാപക ഒഴിവുണ്ട് യോഗത്യയുള്ളവർ ജൂൺ മൂന്നിന് ഒമ്പതിന് അഭിമുഖത്തിന് എത്തണം. ഫോൺ: 9400297062.
ഇളമണ്ണൂർ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച 3ന് 2ന് സ്കൂളിൽ. തസ്തികകൾ: വൊക്കേഷനൽ ടീച്ചർ ഇൻ സിവിൽ, വൊക്കേഷനൽ ടീച്ചർ ഓഫിസ് സെക്രട്ടറിഷിപ്, വൊക്കേഷനൽ ടീച്ചർ അഗ്രികൾചറൽ, നോൺ വൊക്കേഷനൽ ടീച്ചർ ഇൻ മാത്തമാറ്റിക്സ്, നോൺ വൊക്കേഷനൽ ടീച്ചർ ഇൻ ഓൻട്രപ്രണർഷിപ് ഡവലപ്മെന്റ്, നോൺ വൊക്കേഷനൽ ടീച്ചർ ഇൻ ഇംഗ്ലിഷ് ക്ലാർക്ക്, ഓഫിസ് അസിസ്റ്റന്റ്.