തിരുവല്ല എസ്.സി.എസ്. സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ മലയാളത്തിന് താത്കാലിക അധ്യാപക ഒഴിവുണ്ട്. 20-ന് മുമ്പ് അപേക്ഷിക്കണം.
റാന്നി കിസുമം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഹിസ്റ്ററി, കൊമേഴ്‌സ് (ജൂനിയർ), മലയാളം(ജൂനിയർ) എന്നീ വിഷയങ്ങളിൽ താത്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. വെള്ളിയാഴ്ച 11-ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
കുറ്റൂർ ഗവൺമെന്റ് സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കൊമേഴ്‌സ്, ഇംഗ്ലീഷ്, ഹിന്ദി വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. വെള്ളിയാഴ്ച 10-ന് സ്‌കൂളിൽ അഭിമുഖം നടക്കും.
കലഞ്ഞൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വൊക്കേഷണൽ വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ഓൺട്രപ്രനേർഷിപ്പ് ഡിവലെപ്പ്‌മെന്റ് (ഇ.ഡി.) ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ഏഴിന് രാവിലെ 11-ന് സ്‌കൂൾ ഓഫീസിൽ നടക്കും. എം.കോം, ബി.എഡ്, സെറ്റ് എന്നിവയാണ് യോഗ്യത.
സീതത്തോട് മൂഴിയാർ ഗവ.യു.പി.സ്‌കൂളിൽ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് താത്കാലിക അധ്യാപകരെ നിയമിക്കുന്നു. യു.പി.വിഭാഗം രണ്ട്, എൽ.പി.വിഭാഗം മൂന്നുവീതം അധ്യാപകരുടെ ഒഴിവാണുള്ളത്. കൂടിക്കാഴ്ച വെള്ളിയാഴ്ച 12-ന് സ്‌കൂൾ ഓഫീസിൽ നടക്കും.