പത്തനംതിട്ട ജില്ലയിൽ ആരോഗ്യകേരളം പദ്ധതിയിൽ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ (ഡെർമറ്റോളജിസ്റ്റ്, പീഡിയാട്രീഷൻ, ജനറൽ മെഡിസിൻ, ഗൈനക്കോളജിസ്റ്റ്), കൗൺസിലർ, നഴ്സ്, ഓഡിയോളജിസ്റ്റ്, ഓഡിയോമെട്രിക് അസിസ്റ്റന്റ്, ലാബ് ടെക്നിഷ്യൻ, ഡെൻറൽ ഹൈജീനിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ഇൻസക്ട് കളക്ടർ, സ്റ്റാഫ് നഴ്സ് (പാലിയേറ്റിവ്), ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നീ തസ്തികയിലേക്ക് ഒഴിവുണ്ട്. ജൂലായ് 12-ന് അഞ്ചുവരെ അപേക്ഷ നൽകാം.
യോഗ്യത, മുൻപരിചയം, പ്രായപരിധി, വേതനം തുടങ്ങിയ വിവരങ്ങൾ www.arogyakeralam.gov.in-ൽ ലഭിക്കും. നേരിട്ടോ തപാൽ മുഖേനയോ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷ നൽകണം. ഇ-മെയിൽ മുഖേന നൽകുന്ന അപേക്ഷ സ്വീകരിക്കില്ല.