കറുകച്ചാലിൽ വെച്ച് കാർ ഇടിച്ചു ആനിക്കാട് സ്വദേശിക്ക് ഗുരുതര പരുക്ക്. മല്ലപ്പള്ളി ആനിക്കാട് കൂടത്തുമുറിയിൽ മാത്യു ഐസക്(48)ന് ആണ് പരുക്കേറ്റത്. ചൊവ്വാഴ്ച രാത്രി എട്ടേകാലോടെ കറുകച്ചാൽ അണിയറ പടിക്ക് സമീപം ആയിരുന്നു അപകടം. ബൈക്കിൽ എത്തിയ മാത്യു സമീപത്തെ കടയിലേക്ക് നടന്നു പോകുമ്പോൾ പിന്നാലെ എത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ആദ്യം മേഴ്‌സി ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
കാർ ഇടിച്ച് ആനിക്കാട് സ്വദേശിക്ക് ഗുരുതര പരുക്ക്
0