വെണ്ണിക്കുളത്തുനിന്ന് തെള്ളിയൂരിന് വരുകയായിരുന്നു കാർ മതിലിലിടിച്ച് രണ്ടു പേർക്ക് പരിക്ക്. യാത്രക്കാരായ തെള്ളിയൂർ ഒട്ടമ്മാക്കൽ സാം (59), മകൻ ഫെബിൻ (24) എന്നിവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാന്നി-തിരുവല്ല റോഡിൽ മാമ്പേമണ്ണിനും തൂണ്ടിയിൽപ്പടിക്കും ഇടയിൽ ആയിരംമൂട് വളവിൽ ശനിയാഴ്ച ഒന്നരയോടെയായിരുന്നു അപകടം.