ആനിക്കാട് പഞ്ചായത്തിൽ പുല്ലുകുത്തി മുറ്റത്തുമ്മാവ് എന്നിവിടങ്ങളിൽ കുടിവെള്ളം കിട്ടാക്കനിയായിട്ട് ദിവസങ്ങൾ പിന്നിടുന്നു. ഇതോടെ നൂറിൽപരം കുടുംബങ്ങളാണ് പ്രയാസത്തിലായത്. കഴിഞ്ഞയാഴ്ച്ച റോഡിപ്പണിയുടെ ഭാഗമായി കലുങ്ക് പണിയുടെ ഭാഗമായി കുഴി എടുത്തപ്പോൾ പൈപ്പ് പൊട്ടിയതാണ് കുടിവെള്ളം മുടങ്ങാൻ കാരണം. ആഴ്ചകൾ ആയിട്ടും പൊട്ടിയ പൈപ്പ് ശരിയാക്കുന്നതിന് നടപടി ആയിട്ടില്ല. വെള്ളത്തിന് വലിയ തുക മുടക്കി ടാങ്കിൽ വെള്ളം എത്തിക്കുകയാണ് പലരും. പ്രശ്നത്തിന് പരിഹാരം കാണും എന്ന് പറഞ്ഞ വാട്ടർ അതോറിറ്റി പക്ഷേ, പ്രദേശത്തേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല.
ആനിക്കാട് കുടിവെള്ളം കിട്ടാതായിട്ട് ആഴ്ചകൾ
0