സ്ത്രീപീഡനം, ഭവനഭേദനം, ലഹരിവിൽപ്പന, മോഷണം, കൊലപാതകശ്രമം തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയായ കടമാൻകുളം ചാമക്കാലായിൽ ബസിലേൽ സി.മാത്യുവിനെ (പ്രവീൺ-35) കീഴ്വായ്പൂര് പോലീസ് അറസ്റ്റുചെയ്തു. കുറ്റകൃത്യങ്ങൾക്കുശേഷം മാസങ്ങളോളം ഇയാൾ വീട്ടിലെത്താറില്ല. നാട്ടിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വീട് വളഞ്ഞെങ്കിലും സ്ത്രീകൾ ബഹളമുണ്ടാക്കി. ഇതിനിടെ പ്രതി ഇറങ്ങി ഓടിയതോടെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
തിരുവല്ല, കീഴ്വായ്പൂര്, കോയിപ്രം, വെച്ചൂച്ചിറ, ചങ്ങനാശ്ശേരി സ്റ്റേഷനുകളിലായി പത്തിലധികം കേസിലെ പ്രതിയാണ് പ്രവീൺ. ഒരുവർഷം മുൻപ് കാപ്പയിൽ ഉൾപ്പെടുത്താൻ റിപ്പോർട്ട് നൽകിയിരുന്നു. എസ്.എച്ച്.ഒ. വിപിൻ ഗോപിനാഥ്, എസ്.ഐ.മാരായ സതീഷ് ശേഖർ, മനോജ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.