കല്ലൂപ്പാറ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിൽ ഗെസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. 2 വർഷത്തെ എൻജിനീയറിങ് കോളജ് അധ്യാപകനം അഭികാമ്യം. അസ്സൽ സർട്ടിഫിക്കറ്റുകളുമായി നാളെ 10ന് അഭിമുഖത്തിനെത്തണമെന്നു പ്രിൻസിപ്പൽ അറിയിച്ചു. 0469–2678983.
പന്തളം തോട്ടക്കോണം ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടിയുടെ താൽക്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ടിടിസി, ഡിഎൽഎഡ്, കെ ടെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം നാളെ 11ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം.
ആറന്മുള സഹകരണ എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുമായി 15ന് 10ന് അഭിമുഖത്തിന് എത്തണം. 9846399026.
പന്തളം എൻഎസ്എസ് കോളജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. നിർദിഷ്ട യോഗ്യതയുള്ള, കോട്ടയം ഡിഡി ഓഫിസിൽ റജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ അപേക്ഷ, ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ 20ന് 4ന് മുൻപ് പ്രിൻസിപ്പലിന്റെ ഓഫിസിൽ എത്തിക്കണം.