കല്ലൂപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റായി കോൺഗ്രസിലെ എബി മേക്കരിങ്ങാട്ട് തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിലെ ധാരണപ്രകാരം ചെറിയാൻ മണ്ണാഞ്ചേരി രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സിപിഎമ്മിലെ രതീഷ് പീറ്ററിനെ 3 ന് എതിരെ 7 വോട്ടുകൾക്കാണ് എബി മേക്കരിങ്ങാട്ട് പരാജയപ്പെടുത്തിയത്. ഒരു സിപിഎം അംഗത്തിന്റ വോട്ട് അസാധുവായി. മറ്റൊരു സിപിഎം അംഗം വിദേശത്താണ്. ബിജെപി അംഗങ്ങൾ തെരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല. തിരുവല്ല താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ റ്റി കെ പ്രദീപ് കുമാർ വരണാധികാരി ആയിരുന്നു.
കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് പ്രസിഡന്റും, മല്ലപ്പള്ളി ഹൗസിങ് കോപ്രേറ്റീവ് ബാങ്ക് വൈസ് പ്രസിഡന്റുമാണ് എബി മേക്കരിങ്ങാട്ട്. 2010 മുതൽ തുടർച്ചയായി 3 തവണയായി കല്ലൂപ്പാറ പഞ്ചായത്ത് അംഗമാണ്. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി എന്നിവരുടെ ചെയർമാൻ ആയിരുന്നു. തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഗീത ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞു കോശി പോൾ, അഡ്വ. റെജി തോമസ്, മനുഭായ് മോഹൻ, സുരേഷ് ബാബു പാലാഴി, ഇ കെ സോമൻ, വിനീത് കുമാർ, കോശി പി സക്കറിയ, ചെറിയാൻ മണ്ണഞ്ചേരി, രതീഷ് പീറ്റർ, റ്റി എം മാത്യു, ജ്ഞാനമണി മോഹനൻ, പി ജ്യോതി, സജി പൊയ്ക്കുടിയിൽ, അനിൽ തോമസ്, ജെയിംസ് കാക്കനാട്ടിൽ, അനില ഫ്രാൻസിസ്, റെജി ചാക്കോ, സൂസൻ തോംസൺ, ലൈസമ്മ സോമർ, ജോളി റെജി, കെ കെ ജോർജ്, സജി മേക്കരിങ്ങാട്ട്, സുരേഷ് സ്രാമ്പിക്കൽ, കെ പി സെൽവകുമാർ, ജിം ഇല്ലത്ത്, ബെൻസി അലക്സ് തുടങ്ങിയവർ പ്രസംഗിച്ചു.