കുവൈറ്റിൽ വീണ്ടും അഗ്നിബാധ. തിരുവല്ല സ്വദേശികളായ കുടുംബത്തിലെ 4 പേർ പുക ശ്വസിച്ച് മരണമടഞ്ഞു. ഇന്നലെ (വെള്ളിയാഴ്ച) രാത്രി ഒൻപത് മണിയോടെ ആയിരുന്നു തീപിടുത്തം. തിരുവല്ല സ്വദേശികളായ മാത്യുവും ഭാര്യ ലിനി എബ്രഹാമും ഇവരുടെ രണ്ട് മക്കളുമാണ് പുക ശ്വസിച്ച് മരണമടഞ്ഞത്.
അവധിക്ക് നാട്ടിൽ പോയ ശേഷം ഇവർ ഇന്നലെയാണ് കുവൈത്തിൽ തിരിച്ചെത്തിയത്. ഫ്ലാറ്റിൽ ഉറങ്ങിക്കിടക്കുമ്പോൾ ആയിരുന്നു അഗ്നിബാധ. തീപിടുത്തത്തിന്റെ കാരണം വ്യക്തമായില്ലെന്നും അനേഷണം തുടങ്ങിയതായും പോലീസ് അറിയിച്ചു.