മല്ലപ്പള്ളിയിലെ ഗ്രാമീണ റോഡുകളിൽ ബസ് സർവീസ് കാര്യക്ഷമമാക്കാനും ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാനും മോട്ടോർ വാഹനവകുപ്പ് ജനകീയ സദസ്സ് സംഘടിപ്പിക്കുന്നു. മല്ലപ്പള്ളി താലൂക്കിലെ ജനകീയ സദസ്സ് ജൂലായ് 30 ചൊവ്വാഴ്ച 2.30-ന് താലൂക്ക് ഓഫീസ് ഹാളിൽ നടക്കും. എം.എൽ.എ.മാരായ മാത്യു ടി.തോമസ്, പ്രമോദ് നാരായൺ വിഷയവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സമർപ്പിക്കാവുന്നതാണെന്നു മല്ലപ്പള്ളി ജോയിന്റ് ആർ.ടി.ഒ. എം. മുരളീധരൻ അറിയിച്ചു.
ഇമെയിൽ - KL28.mvd@kerala.gov.in
ഫോൺ -0469 2681900.