വെള്ളയിൽ വെള്ളിക്കര വീട്ടിൽ പരേതനായ വി.വി. ജോർജിന്റെ ഭാര്യ ലീലാമ്മ ജോർജ് (77) നിര്യാതയായി. പരേത ആനിക്കാട് കുളങ്ങര കുടുംബാംഗമാണ്. ഭൗതികശരീരം വെള്ളിയാഴ്‌ച രാവിലെ 8 മണിക്ക് തെള്ളിയൂരിലുള്ള മകളുടെ (കൊന്നനിൽക്കുന്നതിൽ) ഭവനത്തിൽ കൊണ്ടുവരുന്നതും ശേഷം 9.30ന് വെള്ളയിൽ ഉള്ള സ്വഭവനത്തിൽ കൊണ്ടുവരുന്നതും ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12.30ന് വലിയകുന്നം സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ സംസ്‌കാര ശുശ്രൂഷ നടക്കുന്നതുമാണ്.
മക്കൾ: എബി ജോർജ്, സുബി സുനിൽ. റ്റിബു ജോർജ്.
മരുമക്കൾ: മിനി (മന്ദമരുതി കോയിപ്രത്ത്), സുനിൽ (കൊന്നനിൽക്കുന്നതിൽ തെള്ളിയൂർ), ഡയാന (സ്രാമ്പിക്കൽ നീരേറ്റുപുറം).
കൊച്ചുമക്കൾ: ഐവൻ, മെഗൻ, ഷിവോൺ, കൃപ, കിരൺ, ഡെറിക്, ഡെവിൻ, ഡെർവിൻ.