പുറമറ്റം ഗ്രാമപ്പഞ്ചായത്ത് അഞ്ചാം വാർഡ് അംഗം സൗമ്യ ജോബിയെ അയോഗ്യയായി പ്രഖ്യാപിച്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ നൽകിയ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ മൂന്നാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. ഓഗസ്റ്റ് 13-ന് കേസ് വീണ്ടും പരിഗണിക്കും.
എൽ.ഡി.എഫ്. അംഗമായി ജയിച്ച സൗമ്യ പിന്നീട് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്‌തെന്ന പരാതിയിലാണ് അയോഗ്യയായി പ്രഖ്യാപിച്ചത്. ആറ് വർഷത്തേക്ക് മത്സരിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. എന്നാൽ താൻ സ്വതന്ത്രയായാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നും എൽ.ഡി.എഫ്. അംഗമായിരുന്നില്ലെന്നുമാണ് സൗമ്യ അവകാശപ്പെടുന്നത്.