മല്ലപ്പള്ളിൽ ബസിൻ്റെ പിന്നിലേക്കു കാർ ഇടിച്ചുകയറി അപകടം

മല്ലപ്പള്ളിൽ ബസിൻ്റെ പിന്നിലേക്കു കാർ ഇടിച്ചുകയറി അപകടം. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം - കോഴഞ്ചേരി സംസ്‌ഥാന പാതയിൽ വൈഎംസിഎ പടിയിൽ ഇന്നലെ വൈകിട്ടു നാലരയോടെയായിരുന്നു അപകടം. 

ചങ്ങനാശേരിയിൽ നിന്നു മല്ലപ്പള്ളിയിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസ്, ‌സ്റ്റോപ്പിൽ നിർത്തിയപ്പോൾ മല്ലപ്പള്ളിയിലേക്കു വരികയായിരുന്ന കാർ ബസിനു പിന്നിൽ ഇടിക്കുകയായിരുന്നു. കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിക്കുകയായിരുന്നു. ഡ്രൈവർ മാത്രമാണു കാറിലുണ്ടായിരുന്നത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ