മല്ലപ്പള്ളിയിൽ ഉള്ളിവടയിൽ സിഗരറ്റ് കുറ്റി. പോലീസ് എത്തി കട അടപ്പിച്ചു. മല്ലപ്പള്ളി കോഴഞ്ചേരി റോഡിൽ ഐ എച്ച് ആർ ഡി സ്കൂളിന്റെ മുമ്പിൽ ഉള്ള തട്ടുകടയാണ് അടപ്പിച്ചത്.
ഇന്ന് വൈകിട്ട് ജീവന്‍ പി മാത്യു മേടിച്ച ഉള്ളിവടയിലാണ് സിഗരറ്റിന്റെ കുറ്റി കിട്ടിയത്. നാല് പരിപ്പ് വട നാല് ഉള്ളി വട രണ്ട് മുളക് ബജി എന്നിവയാണ് അദ്ദേഹം ബജി കടയിൽ നിന്ന് വാങ്ങിയത്.
സംഭവത്തില്‍ ജീവന്‍ പി മാത്യു മലപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി. വാങ്ങിയ സാധനങ്ങള്‍ സഹിതമാണ് ജീവന്‍ പരാതി നല്‍കിയത്. പൊലീസില്‍ പരാതി നല്‍കിയെന്നും തുടര്‍ നടപടിക്ക് വേണ്ടിയാണ് പഞ്ചായത്തിനെ സമീപിച്ചതെന്നും പരാതിയില്‍ പറയുന്നു. തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പരാതിയിലൂടെ അഭ്യര്‍ത്ഥിച്ചു.
മല്ലപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും പ്രവർത്തിക്കുന്ന മിക്ക ബജി കടകൾക്കും ലൈസൻസ് ഇല്ലാത്തതാണ്. ഇങ്ങനെ ഉള്ള കടകൾക്ക് എതിരെ നടപടി സ്വീകരിക്കണം എന്ന് ജനങ്ങൾ ആവിശ്യപ്പെട്ടു.