ആനിക്കാട് പഞ്ചായത്ത് പത്താം വാർഡിൽ പച്ചിലിമാക്കൽ ചന്ദ്രന്റെ പുരയിടത്തിൽ കൃഷി നശിപ്പിക്കാനെത്തിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. 70 കിലോയോളം തൂക്കംവരുന്ന ആൺ പന്നിയെ പഞ്ചായത്ത് നിയമിച്ച ഷൂട്ടർ ജോസ് പ്രകാശാണ് വെടിവെച്ചത്.
മെമ്പർ ദേവദാസ് മണ്ണൂരാൻ, കർഷകരായ മത്തായി പടിഞ്ഞാറേൽക്കുറ്റ്, രഘു പുത്തൻപറമ്പിൽ, ഉത്തമൻ, ബിജു പടിഞ്ഞാറേക്കുറ്റ്, രാജു പുത്തൻപറമ്പിൽ എന്നിവരുടെ സാന്നിധ്യത്തിൽ കാട്ടുപന്നിയെ മറവുചെയ്തു.