വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായി ബോധവത്കരണ ക്ലാസ്

2024ലെ അന്താരാഷ്ട്ര മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് മൂലയൂട്ടലിന്റെ പ്രാധാന്യവും പവിത്രതയും തിരിച്ചറിയുന്ന കുടുംബ, സാമൂഹ്യ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായി നടത്തിവരുന്ന ബോധവത്കരണ പരിപാടികളുടെ ഭാഗമായി മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് ഐ സി ഡി എസിന്റെ ആഭിമുഖ്യത്തിൽ 23/08/2024 വെള്ളിയാഴ്ച (നാളെ) തുരുത്തിക്കാട് ബി എ എം കോളജിൽ വച്ച് ബോധവത്കരണ ക്ലാസ് നടക്കുന്നതാണ്. തിരുവല്ല കുറ്റപ്പുഴ ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ സഹകരണത്തോടെ നടക്കുന്ന ബോധവത്കരണ ക്ലാസിന് പ്രൊഫ: ഡോ: സരിത സൂസൻ വർഗീസ് നേതൃത്വം നല്കും.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ