മല്ലപ്പള്ളി സ്വദേശി അബു അബ്രഹാം മാത്യു ക്ലൈമേറ്റ് ചാംപ്യൻ യങ് ഇന്ത്യ ഫെല്ലോഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ടു


ക്ലൈമറ്റ് ചാമ്പ്യൻ യൂത്ത് ഇന്ത്യ ഫെല്ലോഷിപ്പിനായി മല്ലപ്പള്ളി സ്വദേശി അബു അബ്രഹാം മാത്യുവിനെ തിരഞ്ഞെടുക്കപ്പെട്ടു. ബിഷപ്പ് മൂർ കോളേജ് മാവേലിക്കര പ്രിൻസിപ്പാളായ മല്ലപ്പള്ളി പുളിമലക്കുന്നേൽ രഞ്ജിത് അബ്രഹാമിന്റെ മകനാണ് അബു അബ്രഹാം മാത്യു.

ബ്രിംഗ് ബാക്ക് ഗ്രീൻ ഫൗണ്ടേഷനും, നാഷണൽ ക്ലൈമറ്റ് കൺസോർട്ട്യയം, യുണിസെഫ് യുവായും(UNICEF YUWAAH) സംയുക്തമായി സംഘടിപ്പിക്കുന്ന ഈ ഫെല്ലോഷിപ്പ്, ഇന്ത്യയിലെ ഗ്രാമീണ യുവജനങ്ങളിലെ കാലാവസ്ഥാ പ്രസ്ഥാനത്തിന് നേതൃത്വം നൽകുന്ന 30 ചാമ്പ്യന്മാരിൽ ഒരാളായി അബു അബ്രഹാം മാത്യു തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 28 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമായുള്ള 1200-ത്തിലധികം അപേക്ഷകരിൽ നിന്നാണ് ഇവർ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ക്ലൈമേറ്റ് ചാംപ്യൻ യങ് ഇന്ത്യ ഫെല്ലോഷിപ്പ് ഇന്ത്യയിലെ യുവജനങ്ങളിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം ഉയർത്തുന്നതിനും, അവരുടെ നേതൃത്വത്തിൽ ഗ്രാമീണ തലത്തിൽ കാലാവസ്ഥാ മുന്നേറ്റങ്ങൾ ആരംഭിക്കുന്നതിനും, യുവാക്കൾക്ക് ശക്തമായ വേദിയൊരുക്കുന്നതിനും ലക്ഷ്യമിടുന്നു. ഈ നേട്ടത്തിന്റെ ഭാഗമായി, ഡെറാഡൂണിൽ നടക്കുന്ന ട്രെയിനിംഗ് ഓഫ് ട്രെയിനേഴ്സ് പ്രോഗ്രാമിൽ അബു പങ്കെടുക്കും.

ഈ ഫെല്ലോഷിപ്പ് ചാമ്പ്യന്മാർ പരിസ്ഥിതി സംരക്ഷണത്തിന് യുവജനങ്ങൾക്കിടയിൽ പ്രചോദനമാവുകയും ശക്തമായ മാറ്റങ്ങൾ സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യും. കെ എസ് യു പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറിയാണ് അബു എബ്രഹാം മാത്യു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ