കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ തുരുത്തിക്കാട് 32 നംബർ (തുണ്ടിയംകുളം)അംഗനവാടിയുടെ ആഭിമുഖ്യത്തിൽ ലോക മുലയൂട്ടൽ വാരാചരണ പരിപാടികൾ സംഘടിപ്പിച്ചു. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ബിജു നൈനാൻ മരുതുക്കുന്നേൽ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ആശാ വർക്കർ ശ്രീമതി ജെസി ആൻഡ്രൂസ് ബോധവത്കരണ ക്ലാസ് നയിച്ചു. അംഗനവാടി വർക്കർ ശ്രീമതി ശരണ്യ അരുൺ, ഹെൽപ്പർ ശ്രീമതി നിർമ്മല ചന്ദ്രബാബു എന്നിവർ പ്രസംഗിച്ചു.
ലോക മുലയൂട്ടൽ വാരാചരണം സംഘടിപ്പിച്ചു
0