കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം ഭാഗമായി സെപ്റ്റംബർ ഏഴിന് മല്ലപ്പള്ളി ഡിപ്പോയിൽനിന്ന് ജംഗിൾ സഫാരി നടത്തും. തട്ടേക്കാട്, മാമലക്കണ്ടം, മാങ്കുളം, ആനക്കുളം, ലക്ഷ്മി എസ്റ്റേറ്റ് എന്നിവിടങ്ങളിലാണ് സന്ദർശനം. ഒരാൾക്ക് 1030 രൂപയാണ് നിരക്ക്. പുലർച്ചെ നാലിന് മല്ലപ്പള്ളിയിൽനിന്ന് പുറപ്പെടും. കോതമംഗലം വഴി തട്ടേക്കാട് പക്ഷിസങ്കേതം, മാമലക്കണ്ടത്തിലെ ഇരുമ്പുപാലം, കുരങ്ങാട്ടിമല, കാട്ടാനകൾ നീരാടുന്ന ആനക്കുളം എന്നിവ കടന്ന് എസ്റ്റേറ്റിൽ ചെന്ന് മൂന്നാർവഴി തിരിച്ച് രാത്രി 12 മണിയോടെ മല്ലപ്പള്ളിയിൽ മടങ്ങിയെത്തും.
മല്ലപ്പള്ളിയിൽ നിന്ന് കെ.എസ്.ആർ.ടി.സി. ജംഗിൾ സഫാരി
0