കുളത്തൂരും പരിസര പ്രദേശത്തും കാട്ടുപന്നി ശല്യം രൂക്ഷം


കുളത്തൂരും പരിസര പ്രദേശത്തും കാട്ടുപന്നി കൃഷികൾ വ്യാപകമായി നശിപ്പിക്കുന്നു. കാട്ടുപന്നിയുടെ വംശവർദ്ധനവ് മൂലം കർഷകർ ദുരിതത്തിൽ ആണ്. കപ്പ, ചേന, ചേമ്പ്, കാചിൽ, ഏത്തവാഴ എന്നി കൃഷികൾ കൂട്ടമായി എത്തുന്ന പന്നികൾ നശിപ്പിക്കുകയാണ്. കർഷകർ ആത്മഹത്യയുടെ വക്കിലാണ്. അധികൃതർ പരിഹാരം കാണാത്ത പക്ഷം, സമര പരിപാടികൾ ആരംഭിക്കും എന്ന് കുളത്തൂർ കർഷക കൂട്ടായ്മ അറിയിച്ചു. യോഗത്തിൽ ശ്രീ ജോസഫ് ജോൺ, വിനു കുട്ടൻ, K S ഫിലിപ്പ്, വാസുദേവൻ പിള്ള, ഫ്രാൻസീസ്, ജോബി,  പുഷ്പ കുമാർ, മുരളീധരപണിക്കർ എന്നിവർപ്രസംഗിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ