സ്ഥാപനങ്ങളിൽ എത്തി ഉടമ പണം നൽകാൻ ഉണ്ടെന്നു പറഞ്ഞു പണം തട്ടുന്ന മല്ലപ്പള്ളി സ്വദേശി പിടിയിൽ

 വ്യാപാര സ്ഥാപനങ്ങളിൽ എത്തി ഉടമ പണം നൽകാൻ ഉണ്ടെന്നു പറഞ്ഞു പണം തട്ടുന്ന മല്ലപ്പള്ളി സ്വദേശി  പിടിയിൽ. കോട്ടയം ചെറുവണ്ടൂരിൽ വാടകക്ക് താമസിക്കുന്ന പത്തനംതിട്ട മല്ലപ്പള്ളി വെസ്റ്റ് കൈപ്പറ്റ ഭാഗത്ത് ആലും മുട്ടിൽ വീട്ടിൽ രാജേഷ് ജോർജ് (51) നെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ പതിനാലിന് ഉച്ചയ്‌ക്ക് പട്ടിമറ്റത്തുള്ള വ്യാപാര സ്ഥാപനത്തിൽ എത്തി ഉടമയായ സുബി ഏലിയാസ് പണം നൽകാനുണ്ടെന്ന് ജോലിക്കാരിയോട് പറഞ്ഞ് വിശ്വസിപ്പിച്ച് വിശ്വാസ യോഗ്യമായ രീതിയിൽ ഉടമയോട് ഫോണിൽ സംസാരിക്കുന്നതായി അഭിനയിച്ച് പണം കൈക്കലാക്കി മുങ്ങുകയായിരുന്നു. ഇയാൾക്ക് സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി പതിമൂന്ന് സമാനമായ കേസുകൾ നിലവിൽ ഉണ്ട്. ചെറിയ തുകയായതിനാൽ പലരും കേസ് കൊടുക്കാറില്ല. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇൻസ്പെക്ടർ വി.പി സുധീഷ്, എസ്.ഐമാരായ ടി.എസ് സനീഷ്, കെ.വി നിസാർ, എ.എസ്.ഐ സൂര്യൻ ജോർജ്, സീനിയർ സി പി ഒ മാരായ വർഗീസ് ടി വേണാട്ട്, ഒ.എസ് ബിബിൻരാജ്, ധന്യ മുരളി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ