മല്ലപ്പള്ളി ചെങ്ങരൂർ സ്വദേശിക്ക് പോക്സോ കേസിൽ 5 വർഷം കഠിനതടവും 50,000 രൂപ പിഴയും

 


മല്ലപ്പള്ളി ചെങ്ങരൂർ സ്വദേശിക്ക് പോക്സോ കേസിൽ 5 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ കോടതി. അതിവേഗ കോടതി ജഡ്ജ് ഡോണി തോമസ് വർഗീസിന്റെതാണ് വിധി. കല്ലൂപ്പാറ ചെങ്ങരൂർ സ്വദേശി സുധീഷിനെയാണ് കോടതി ശിക്ഷിച്ചത്. 

പിഴ അടച്ചില്ലെങ്കിൽ അധികമായി മൂന്ന് മാസം കഠിനതടവ് കൂടി അനുഭവിക്കണമെന്നും, പിഴത്തുക ഇരയ്ക്ക് നൽകണമെന്നും കോടതി വിധിച്ചു. കീഴ്‌വായ്‌പ്പൂര് പോലീസ് സ്റ്റേഷനിൽ 2022 ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് വിധി. സ്കൂൾ ബസ്സിൽ നിന്നിറങ്ങി വീട്ടിലേക്ക് പോകും വഴി പത്തുവയസ്സുകാരന് നേരെ പ്രതി ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജെയ്സൺ മാത്യൂസ് ഹാജരായി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ