കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തോഡോക്സ് വലിയപള്ളിയിൽ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നാടത്തി

 ചരിത്രപ്രസിദ്ധമായ കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തോഡോക്സ് വലിയപള്ളിയിലെ പതിനഞ്ച് നോമ്പാചരണത്തോട് അനുബന്ധിച്ച്  തിരുവല്ല ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.

ഇടവക വികാരി റവ: ഫാദർ: ബിനോ ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ മുൻ എംഎൽഎ ജോസഫ് എം പുതുശ്ശേരി പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു 

മഴക്കാല രോഗങ്ങളും പ്രതിവിധികളും എന്ന വിഷയത്തിൽ ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ: സംഗീത ജിതിൻ നയിച്ച ബോധവത്കരണ ക്ലാസിൽ ഡെങ്കുപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം,ചുമ മുതലായ രോഗങ്ങളെപ്പറ്റിയും പ്രതിരോധ,പ്രതിവിധി മാർഗ്ഗങ്ങളും വിശദമായി പ്രതിപാദിച്ചു

ഇടവക സഹവികാരി റവ: ഫാദർ: ദിബു വി ജേക്കബ്, ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മാനേജർ അവിരാ ചാക്കോ, ഇടവക ട്രസ്റ്റി ഏബ്രഹാം വർഗീസ്, ഇടവക സെക്രട്ടറി ജോർജ് ജോസഫ് കൊണ്ടൂർ, പ്രോഗ്രാം കൺവീനർ മാത്തുള്ള ചാക്കോ എന്നിവർ പ്രസംഗിച്ചു.



ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ