റാന്നിയില്‍ പച്ചക്കറിവ്യാപാരിയെ റോഡിലിട്ട് വെട്ടിക്കൊന്നു. റാന്നി അങ്ങാടിയിലെ വ്യാപാരി ചേത്തയ്ക്കല്‍ സ്വദേശി അനില്‍കുമാര്‍(56) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ മഹാലക്ഷ്മിക്കും വെട്ടേറ്റു. മഹാലക്ഷ്മിയെ ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 10.50നായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പ്രദീപ് (ഇടതൻ), അനിൽ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവരില്‍ ഒരാള്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
രാത്രി സ്കൂട്ടറിൽ കടയിലെത്തിയ പ്രദീപ് കാരറ്റ് വാരിയെടുക്കുന്നത് അനിൽ ചോദ്യം ചെയ്തു. തുടർന്ന് മർദിക്കുകയും സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന മാരകായുധം ഉപയോഗിച്ച് വെട്ടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. തടസ്സം പിടിക്കാനെത്തിയ മഹാലക്ഷ്മിക്കും സാരമായി പരുക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.