ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്; കീഴ്‌വായ്പൂര്‍ പൊലീസ് കേസെടുത്തു

ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായെന്ന് യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഔദ്യോഗിക സ്ഥാനമൊഴിഞ്ഞ ശേഷം ആനിക്കാട് സെയ്ന്റ് ഗ്രിഗോറിയോസ് ദയറയിൽ താമസിക്കുന്ന ഇദ്ദേഹത്തെ സി.ബി.ഐയിൽ നിന്നെന്ന വ്യാജേന വിഡിയോ കോള്‍ ചെയ്ത് വെര്‍ച്വല്‍ അറസ്റ്റില്‍ എന്ന് വിശ്വസിപ്പിച്ച് 15 ലക്ഷം രൂപ തട്ടുകയായിരുന്നു. മുംബൈ സൈബര്‍ വിഭാഗം, സിബിഐ എന്നീ ഏജന്‍സികളില്‍ നിന്നെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് . 

മുംബെയിലെ നരേഷ് ഗോയൽ എന്ന ആൾ ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർ കൂറിലോസിന്റെ പേരും ഉണ്ടെന്ന് അറിയിച്ചു. ഇത് വ്യക്തമാക്കുന്ന ചില വ്യാജ രേഖകൾ കാട്ടുകയും ഓൺലൈൻ മാർഗം ആഗസ്ത് രണ്ടിന് ജുഡീഷ്യൽ വിചാരണ നടത്തുകയും ചെയ്തു. തുടർന്ന് മുൻ മെത്രാപ്പോലീത്തയുടെ അക്കൗണ്ടിൽ നിന്ന് രണ്ട് ദിവസങ്ങളിലായി 15,01,186 രൂപ തട്ടിയെടുക്കുകയും ചെയ്തു.

പരാതിയെത്തുടര്‍ന്ന് പത്തനംതിട്ട കീഴ്‌വായ്പൂര്‍ പൊലീസ് കേസെടുത്തു. കീഴ്വായ്പൂര് സ്റ്റേഷൻ ഇൻസ്പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ