പൂവാർ-എറണാകുളം സൂപ്പർ ഫാസ്റ്റ് ബസ് പുതിയ സമയക്രമത്തിൽ ബുധനാഴ്ച മുതൽ സർവീസ് പുനരാരംഭിക്കും. ഓൺലൈൻ റിസർവേഷൻ ചെയ്യാൻ സാധിക്കും.
രാവിലെ 4.20-ന് പൂവാറിൽ നിന്ന് എടുക്കുന്ന ബസ് കാഞ്ഞിരംകുളം, ബാലരാമപുരം (4.45), തിരുവനന്തപുരം (5.10), ചാക്ക, ടെക്നോ-പാർക്ക്, കഴക്കൂട്ടം (5.40), പോത്തൻകോട്, വെഞ്ഞാറമ്മൂട് (6.10), ആയൂർ, അഞ്ചൽ, പുനലൂർ (7.10), പത്തനാപുരം വഴി 8.10-ന് പത്തനംതിട്ടയിലെത്തും. അവിടെ നിന്ന് 8.40-ന് പുറപ്പെടുന്ന ബസ് കോഴഞ്ചേരി, മല്ലപ്പള്ളി (9.30), കറുകച്ചാൽ, പുതുപ്പള്ളി വഴി കോട്ടയത്ത് 10.15-ന് എത്തും. അവിടെനിന്ന് 10.30-ന് യാത്ര തുടർന്ന് കാഞ്ഞിരമറ്റം, വൈറ്റില വഴി 12.20-ന് എറണാകുളത്തെത്തും.
ഉച്ചകഴിഞ്ഞ് 1.40-ന് എറണാകുളത്തുനിന്ന് മടക്കയാത്ര ആരംഭിക്കും. വൈറ്റില, കാഞ്ഞിരമറ്റം, കോട്ടയം (3.30), കോട്ടയം (3.45), കറുകച്ചാൽ, പുതുപ്പള്ളി, മല്ലപ്പള്ളി (4.30), കോഴഞ്ചേരി, പത്തനംതിട്ട (5.20), പത്തനാപുരം, പുനലൂർ (7.05), അഞ്ചൽ, ആയൂർ, വെഞ്ഞാറമൂട് (8.05), പോത്തൻകോട്, ചന്തവിള, കഴക്കൂട്ടം(8.35), ടെക്നോ-പാർക്ക്, ചാക്ക, പാളയം, തിരുവനന്തപുരം (9.05), കോവളം, വിഴിഞ്ഞം (9.30), മുക്കോല വഴി രാത്രി 9.55-ന് പൂവാറിൽ എത്തും.