തിരുവല്ലയിൽ കൂടെ താമസിക്കുന്ന ആൺസുഹൃത്ത് ചവിട്ടിപ്പരുക്കേൽപിച്ച യുവതിയുടെ ഗർഭസ്ഥശിശു മരിച്ചു. തിരുവല്ല കുറ്റൂർ സ്വദേശിയായ 5 മാസം ഗർഭിണിയായിരുന്നു യുവതിയാണു മർദനത്തിനിരയായത്. സംഭവത്തിൽ പൊടിയാടി കാരാത്ര വിഷ്ണു ബിജുവിനെ (22) പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയായായിരുന്നു സംഭവമെന്നു പൊലീസ് പറഞ്ഞു. യുവതി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തിരുവല്ലയിൽ ഒപ്പം താമസിക്കുന്ന യുവതിയുടെ വയറ്റിൽ ചവിട്ടി, ഗർഭസ്ഥ ശിശു മരിച്ചു; യുവാവ് അറസ്റ്റിൽ
0