വെണ്ണിക്കുളം ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു. രണ്ട് മാസമായി ജംഗ്ഷനില്‍ സന്ധ്യ മയങ്ങിയാല്‍ കൂരിരുട്ടാണ്. ലൈറ്റ് തെളിക്കണമെന്നാവശ്യപ്പെട്ട് ജംഗ്ഷനിലെ വ്യാപാരികള്‍ നിരവധി തവണ പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും നിരാശ മാത്രമാണ് ഫലം. രാത്രിയില്‍ ജംഗ്ഷനില്‍ ബസ് ഇറങ്ങുന്ന യാത്രക്കാർ ഇരുട്ടില്‍ തപ്പേണ്ട സ്ഥിതിയാണ്. ജംഗ്ഷനിലും പരിസരപ്രദേശങ്ങളിലും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും മോഷണം വർദ്ധിച്ചു വരുന്നതായും പരാതിയുണ്ട്. കേടാകുന്ന ലൈറ്റുകള്‍ യഥാസമയം കത്തിക്കുവാൻ പഞ്ചായത്ത് അധികൃതർ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
വെണ്ണിക്കുളം ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചിട്ടു മാസങ്ങളായി
0