തിരുവല്ലയിൽ വീട്ടമ്മയെ കടന്നു പിടിച്ച പ്ലംബർ അറസ്റ്റില്‍


 തിരുവല്ലയിൽ വീട്ടമ്മയെ കടന്നുപിടിച്ച അയൽവാസിയായ പ്ലംബർ അറസ്റ്റില്‍. തിരുവല്ല വള്ളംകുളം സ്വദേശിയായ ഫിലിപ്പ് തോമസ് (57) ആണ് തുരുവല്ല പോലീസിന്റെ പിടിയിലായത്. ഗ്യാസ് സിലിണ്ടറിന്റെ ചോർച്ച പരിഹരിക്കാൻ വീട്ടിലെത്തിയ ഇയാൾ വീട്ടമ്മയെ കയറിപ്പിടിക്കുകയായിരുന്നു. വീട്ടമ്മ ബഹളം വച്ചതോടെ ഓടിരക്ഷപ്പെട്ട പ്രതി കഴിഞ്ഞ ദിവസമാണ്  പോലീസിന്റെ വലയിലായത്.

പാചകവാതക സിലിണ്ടറില്‍ ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന് യുവതി പ്ലംബിംഗ് ജോലിക്കാരനും അയല്‍വാസിയുമായ ഫിലിപ്പ് തോമസിന്റെ സഹായം തേടി.സിലിണ്ടറിന്റെ ചോര്‍ച്ച പരിഹരിക്കുന്നതിനായി യുവതിയുടെ വീട്ടിലെ അടുക്കളയില്‍ എത്തിയ പ്രതി യുവതിയെ കടന്നു പിടിക്കുകയായിരുന്നു. യുവതി ബഹളം വച്ചതിനെ തുടര്‍ന്ന് വീട്ടിലെ ഹാളില്‍ ഉണ്ടായിരുന്ന ഭര്‍ത്താവ് ഓടിയെത്തി. ഇത് കണ്ട് രക്ഷപെടാന്‍ ശ്രമിച്ച ഫിലിപ്പും യുവതിയുടെ ഭര്‍ത്താവും തമ്മില്‍ മല്‍പ്പിടുത്തം ഉണ്ടായി. തുടര്‍ന്ന് കുതറി മാറിയ പ്രതി യുവതിയുടെ വീട്ടില്‍ നിന്നും ഓടി രക്ഷപ്പെട്ടു.

സംഭവശേഷം ഒളിവില്‍ പോയ പ്രതിയെ തിരുവല്ല ഡിവൈഎസ്പി എസ് ആഷാദിന്റെ നിര്‍ദ്ദേശ പ്രകാരം സി ഐ ബി കെ സുനില്‍ കൃഷ്ണന്‍ അടങ്ങുന്ന പ്രത്യേക സംഘം വെള്ളിയാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ