നെ​ടു​ങ്ങാ​ട​പ്പ​ള്ളി​യി​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്


 മ​ല്ല​പ്പ​ള്ളി വൈ​എം​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഖി​ല കേ​ര​ള വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സെ​പ്റ്റം​ബ​ർ 22, 23, 24 തീ​യ​തി​ക​ളി​ൽ നെ​ടു​ങ്ങാ​ട​പ്പ​ള്ളി സി​എം​എ​സ്എ​ച്ച്എ​സ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തും.

പ്ര​മു​ഖ ടീ​മു​ക​ളാ​യ ബി​പി​സി​എ​ൽ, ഇ​ന്ത്യ​ൻ നേ​വി, കെ​എ​സ്ഇ​ബി ,കേ​ര​ള പോ​ലീ​സ് എ​ന്നി​വ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കും.

സം​സ്ഥാ​ന മു​ൻ താ​രം പ്ര​യാ​റ്റു​കു​ന്നേ​ൽ കു​ട്ട​പ്പ​ൻ മെ​മ്മോ​റി​യ​ൽ എ​വ​റോ​ളിം​ഗ് ട്രോ​ഫി​യാ​ണ് വി​ജ​യി​ക​ൾ​ക്കു ന​ൽ​കു​ന്ന​ത്. ഫൈ​ന​ൽ ദി​ന​മാ​യ സെ​പ്റ്റം​ബ​ർ 24നു ​പ്ര​ശ​സ്ത വ​നി​താ ടീ​മു​ക​ളാ​യ ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ൻ കോ​ട്ട​യം സി​ക്സ​സും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ മ​ൽ​സ​ര​വും ഉ​ണ്ടാ​യി​രി​ക്കും.

ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​ൺ മാ​ത്യൂ വ​ട​ക്കേ​പ​റ​മ്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ടൂ​ർ​ണ​മെ​ന്‍റിന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് വി​വി​ധ ക​മ്മി​റ്റി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് കോ​ര മാ​ത്യൂ​സ് സെ​ക്ര​ട്ട​റി ഐ​സ​ക് തോ​മ​സ്, ട്ര​ഷ​റ​ർ എ​ബി​ൻ പ​യ്യ​മ്പ​ള്ളി​ൽ, ക​റു​ക​ച്ചാ​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ഷീ​ല പ്ര​സാ​ദ് , കു​ന്ന​ന്താ​നം ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ഗി​രീ​ഷ് കു​മാ​ർ, മ​ല്ല​പ്പ​ള്ളി പ​ഞ്ചാ​യ​ത്തം​ഗം ബി​ജു പു​റ​ത്തൂ​ട​ൻ, വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി അ​നി​ൽ എം. ​കു​ര്യ​ൻ , അ​നി​ൽ പി. ​ജേ​ക്ക​ബ്, കു​ര്യ​ൻ ജേ​ക്ക​ബ്, വ​ർ​ഗീ​സ് സി. ​ജോ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം‌​ഗി​ച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ