ചെങ്ങന്നൂരിൽ നിയന്ത്രണം വിട്ടുവന്ന കാര്‍ മറ്റൊരു കാറിൽ ഇടിച്ച് തീ പടര്‍ന്നു. ചെങ്ങന്നൂർ തിരുവൻവണ്ടൂരിൽ ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. റോഡിലൂടെ വരുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ വീടിന് മുമ്പിൽ നിര്‍ത്തിയിട്ടിരുന്ന കാറിൽ ഇടിച്ചു.
തിരുവൻവണ്ടൂർ വനവാതുക്കര മാലിയിൽ പടിഞ്ഞാറേതിൽ ഏബ്രഹാം മാത്യു ഓടിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പ്പെട്ടത്. വനവാതുക്കര കരമന ച്ചേരിൽ മണിക്കുട്ടൻ്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന സ്വിപ്റ്റ് കാറിലാണ് ഏബ്രഹാം മാത്യു ഓടിച്ചു വന്ന ടാറ്റാ കാർ ഇടിച്ചു അപകടമുണ്ടായത്. നിസാര പരിക്കുകൾ ഏറ്റ ഏബ്രഹാം മാത്യുവിനെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തിൽ ഇടിച്ച കാറിൽ നിന്ന് തീയും പുകയും ഉയരുകയും തുടന്ന് തീ ആളിപ്പടരുകയുമായിരുന്നു. പിന്നീട് ഫയര്‍ഫോഴ്സെത്തിയാണ് തീ അണച്ചത്. തീപിടിച്ച് കാര്‍ പൂര്‍ണമായും കത്തിനശിച്ചു. വീട്ടിൽ നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് തീ പടരാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.