ആനിക്കാട് നൂറോമ്മാവിൽ കാർ തലകുത്തി മറിഞ്ഞു

 


ആനിക്കാട് നൂറോമ്മാവിൽ കാർ തലകുത്തി മറിഞ്ഞു. ഇന്നു വൈകിട്ട് 3.30 യോടെ നൂറോമ്മാവ് ഐ പി സി പെന്തിക്കോസ്ത് പള്ളിയുടെ അടുത്താണ് അമിത വേഗത്തിൽ എത്തിയ കാർ നിയന്ത്രണം വിട്ട് മറിഞ്ഞത്. ഓടി കൂടിയ നാട്ടുകാർ ഡ്രൈവറെ പുറത്തെടുത്തു. ആർക്കും അപകടത്തിൽ പരിക്കുകൾ ഇല്ല. 

കോഴഞ്ചേരിയിൽ നിന്ന് വാടകയ്ക്ക് എടുത്ത കാർ ആണ് അപകടത്തിൽപ്പെട്ടത്. കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിന്നെ തുടർന്ന് ബ്രേക്ക് പിടിച്ചതാണ് മറിയാൻ കാരണം എന്ന് ഡ്രൈവർ പറയുന്നു.

വീഡിയോ: മനീഷ് ആനിക്കാട് 


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ