മല്ലപ്പള്ളി-തിരുവല്ല റോഡിൽ അപകടം തുടർകഥയാവുന്നു


മല്ലപ്പള്ളി-തിരുവല്ല റോഡിൽ അപകടം തുടർകഥയാവുന്നു. ഇന്ന് നടന്ന അപകടത്തിൽ അനേകം വാഹനങ്ങൾ തകർന്നിരുന്നു. മല്ലപ്പള്ളി - തിരുവല്ല റോഡിൽ  ചന്ത റോഡിനു സമീപം പെട്രോൾ പമ്പിന് മുമ്പിൽ കാർ അഞ്ചിൽ അധികം വാഹങ്ങളിൽ ഇടിച്ച് അപകടം ഉണ്ടായത്. തുരുവല്ല റോഡിൽ നിന്നും വന്ന കാർ നിയന്ത്രം വിട്ട് ടാറ്റ എയിസിൽ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ റ്റാറ്റ എയിസ് 2 ആക്ടിവയിൽ ഇടിക്കുകയും ആയിരുന്നു, നിയന്ത്രണം വിട്ട കാർ മറ്റു 2 കാറുകളിൽ കൂടിയിടിച്ചാണ് നിന്നത്. നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ട കാറിനുള്ളിലെ എയർ ബാഗ് പ്രവർത്തിച്ചതിന്നാൽ ഡ്രൈവർ പരുക്കുകൾ കൂടാതെ രക്ഷപ്പെട്ടു.

കഴിഞ്ഞ ദിവസം കടയിലേക്ക് കൊണ്ടു പോയ ലോഹഷീറ്റുകൾ വാഹനത്തിലെ കയർ പൊട്ടി മല്ലപ്പള്ളി-തിരുവല്ല റോഡിൽ വീണിരുന്നു. റോഡിൽ  ആരും ഇല്ലാതിരുന്നതിനാൽ അന്ന് അപകടം ഒഴിവായി. കുറെനാൾ മുൻപ് ഇരുമ്പ് പൈപ്പുകളും ഇതേ തരത്തിൽ  ഇവിടെ റോഡിൽ വീണിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മൂന്നേകാലോടെ തിരുവല്ല ഭാഗത്തേക്ക് കയറ്റം കയറിപ്പോയ വണ്ടിയിൽനിന്ന് മുൻ സി.ഐ.ഓഫീസ് പടി മുതലാണ് ഷീറ്റുകൾ വീണ് തുടങ്ങിയത്. 

തിരുവല്ല - മല്ലപ്പള്ളി റോഡിൽ നിന്നു സെൻട്രൽ ജംക്‌ഷനിലേക്ക് ഭാരവാഹനങ്ങൾ എത്തുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു. മല്ലപ്പള്ളി പഴയ തിയറ്റർപ്പടിക്കു സമീപം സ്ഥാപിച്ചിരുന്ന മുന്നറിയിപ്പു ബോർഡ് തകർന്നിട്ട് കാലങ്ങളായി. പഞ്ചായത്ത് ഓഫിസിനു സമീപത്തു കൂടിയുള്ള ഭാഗങ്ങളിൽ റോഡിന്റെ വീതിക്കുറവും വളവും കുത്തനെയുള്ള ഇറക്കവുമായതിനാൽ ഇവിടെ അപകട സാധ്യത കൂടുതലാണ്. 

തിരുവല്ല റോഡിൽ ഗതാഗതക്കുരുക്ക് പതിവാകുന്നു. ചന്ത പ്രവർത്തിക്കുന്ന ദിവസങ്ങളിൽ ഗതാഗതക്കുരുക്ക് നിത്യ സംഭവമാണ്. വിവിധ ആവശ്യങ്ങൾക്കായി മല്ലപ്പള്ളിയിൽ എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഈ പാതയോരങ്ങളിലാണ്. റോഡിന്റെ വീതിക്കുറവും ഇരുവശങ്ങളിലെ പാർക്കിങ്ങുമാണ് പലപ്പോഴും ഗതാഗതക്കുരുക്കിന് കാരണം. 

വൺവേ സംവിധാനമുള്ള ടൗണിലൂടെ തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങൾ  അപകട ഭീഷണി ഉയർത്തുന്നു. സെൻട്രൽ ജംക്‌ഷനിൽ നിന്നു തിരുവല്ല റോഡിലേക്ക് വൺവേ തെറ്റിച്ചു പോകുന്ന വാഹനങ്ങളും ഏറെയാണ്. തലനാരിഴയ്ക്കാണ് ഇവിടെ അപകടങ്ങൾ വഴിമാറുന്നത്. ഗതാഗത നിയന്ത്രണത്തിനു ടൗണിൽ പൊലീസോ ഹോംഗാർഡോ ഇല്ലാത്തതും പ്രശ്നമാകുകയാണ്.

ടൗണിൽ ഗതാഗത നിയന്ത്രണത്തിനു പൊലീസിന്റെയോ ഹോം ഗാർഡിന്റെയോ സേവനം ലഭ്യമാക്കണമെന്ന്  നാട്ടുകാർ ആവിശ്യപ്പെട്ടു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ