ആനിക്കാട്ടിൽ വീടുകയറി ആക്രമണം: 2 പേർ അറസ്റ്റിൽ

ആനിക്കാട്  ഒറ്റയ്ക്ക്‌ താമസിക്കുന്നയാളെ വീട്ടില്‍ അതിക്രമിച്ചുകയറി ദേഹോപദ്രവം ഏല്‍പ്പിച്ച സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആനിക്കാട്‌ വെള്ളിയമാവ്‌ നൂറോന്മാവ്‌ തൊമ്മിക്കാട്ടില്‍ വീട്ടില്‍ ടി.വി. വര്‍ഗീസ്‌ (53), ജോർജ് വര്‍ഗീസ്‌ (44) എന്നിവരെയാണ് കീഴ്വായ്‌പൂർ പൊലീസ്‌ അറസ്റ്റ്‌ചെയ്തത്. ഇവരെ കോടതി റിമാന്‍ഡ്‌ ചെയ്തു. 

കഴിഞ്ഞ ഞായറാഴ്ച വെള്ളിയാന്മാവ്‌ കുളമക്കാട്‌ വീട്ടില്‍ സജി മാത്യുവിനെ (62) ആക്രമിച്ചു പരുക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ് . കേസില്‍ മുന്നാം പ്രതി നാട്ടുപറമ്പില്‍ മനോജിനെ പിടികിട്ടാനുണ്ട്. എസ്‌ഐ സതീഷ്‌ ശേഖര്‍ കേസ്‌ റജിസ്റ്റര്‍ ചെയ്ത കേസില്‍ എസ്‌എച്ച്ഒ വിപിന്‍ ഗോപിനാഥന്റെ നേതൃത്വത്തില്‍ അനേഷണം നടക്കുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ