ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ കാനഡയിലുണ്ടായ അപകടത്തിൽ കല്ലൂപ്പാറ സ്വദേശി മരിച്ചു. കല്ലൂപ്പാറ പുതുശേരി കീരുവള്ളിപ്പാറയിൽ കെ.ഇ.വർഗീസിന്റെയും (ഷാജി) ജാക്വിലിന്റെയും മകൻ ജോയൽ വർഗീസാണ് (30) മരിച്ചത്.
കാനഡ ഒൻടേറിയോയിലെ ലിസ്റ്റോവലിൽ ഇന്നലെ പുലർച്ചെയായിരുന്നു അപകടം. ജോയൽ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേരും മരിച്ചു. 8 മാസം മുൻപാണ് പഠനത്തിനായി കാനഡയിലെത്തിയത്. പഠനത്തോടൊപ്പം ജോലിയും ചെയ്തു വരികയായിരുന്നു.
ജോയലിന്റെ കുടുംബം വർഷങ്ങളായി മുംബൈയിലാണ്. ഭാര്യ: ഗ്രേസ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നടന്നുവരികയാണെന്ന് ബന്ധുക്കൾ പറഞ്ഞു.