കുന്നംന്താനത്ത് നിന്നും 10 ലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി


 കുന്നന്താനം പാമലയിൽ നിന്നും 10 ലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് സംഘം പിടികൂടി. പാമല പുളിമൂട്ടിൽ പടിയിൽ ജയൻ എന്നയാളുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന ഹോളോബ്രിക്സ് നിർമ്മാണ കമ്പനിയിൽ നിന്നാണ് പുകയില ഉല്പന്നങ്ങൾ പിടികൂടിയത്. ഒരു ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി സ്കൂട്ടറിൽ പോവുകയായിരുന്നു അമ്പലപ്പുഴ കരുമാടി തുണ്ടിൽ വീട്ടിൽ ഗിരീഷ് കുമാർ (42 ) ചൊവ്വാഴ്ച രാത്രി തിരുവല്ല എക്സൈസ് സർക്കിൾ സംഘം മുത്തൂർ –  കാവുഭാഗം റോഡിലെ മന്നംകരചിറയിൽ നിന്നും എക്സൈസ് പിടികൂടിയിരുന്നു.

ഇയാളെ സ്റ്റേഷനിൽ എത്തിച്ച്  നടത്തിയ ചോദ്യം ചെയ്യലിലാണ് പാമലയിലെ ഹോളോബ്രിക്സ് കമ്പനിയെ സംബന്ധിച്ച വിവരം ലഭിച്ചത്. തുടർന്ന് അർദ്ധരാത്രിയോടെ പുളിമൂട്ടിൽ പടിയിൽ പ്രവർത്തിക്കുന്ന ജെ കെ ബ്രിക്സ് എന്ന സ്ഥാപനത്തിൽ നടത്തിയ റൈഡിൽ ഷെഡിൽ സൂക്ഷിച്ചിരുന്ന 29 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയായിരുന്നു. സ്ഥാപനത്തിൻറെ നടത്തിപ്പുകാരനായ കുന്നന്താനം സ്വദേശി ജയന് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

പിടിയിലായ ഗിരീഷ് കുമാറിനെയും പുകയില ഉല്പന്നങ്ങളും കൂടുതൽ നടപടികൾക്കായി തിരുവല്ല പോലീസിന് കൈമാറി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ രാജേന്ദ്രൻ, പ്രിവന്റ്റ്റീവ് ഓഫീസർ വി കെ സുരേഷ്, സിവിൽ എക്സൈസ് ഓഫീസർ അർജുൻ അനിൽ , പ്രിവന്റ്റ്റീവ് ഓഫീസർ എൻ ഡി സുമോദ് കുമാർ, ഡ്രൈവർ വിജയൻ എന്നിവർ അടങ്ങുന്ന സംഘമാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ