പാതിക്കാട്ടിൽ ഓണച്ചന്ത തുടങ്ങി

 


വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ പാതിക്കാട് സ്വാശ്രയ കർഷക വിപണിയിൽ ഓണച്ചന്ത തുടങ്ങി. പ്രസിഡന്റ് സജി ഈപ്പന്റെ അധ്യക്ഷതയിൽ ആനിക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ദാനിയേൽ ഉദ്ഘാടനം ചെയ്തു. മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് എസ്. വിദ്യാമോൾ ആദ്യവിൽപ്പന നടത്തി.

കുഞ്ഞുകോശി പോൾ, ഡെപ്യൂട്ടി മാനേജർ എലിസബത്ത് കുഞ്ചെറിയ, ഡെയ്സി വർഗീസ്, ഐ.ചാക്കോ, ബിജു സി.മാത്യു, തോമസ് കൊല്ലറക്കുഴി സെക്രട്ടറി സോജി ജോസ് എന്നിവർ പ്രസംഗിച്ചു.

കർഷകരിൽനിന്ന്‌ 10 ശതമാനംവരെ അധിക തുക നൽകി ഉത്പന്നങ്ങൾ സംഭരിച്ച് അവ പൊതുമാർക്കറ്റിനേക്കാൾ 30 ശതമാനംവരെ വില കുറച്ച് ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. പതിവുപോലെ വ്യാഴാഴ്ച വിപണി പ്രവർത്തിക്കും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ