ഓണം പ്രമാണിച്ച് ഈ മാസം വെള്ള, നീല റേഷൻ കാർഡുടമകൾക്ക് 10 കിലോ അരി വീതം കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭ്യമാക്കും. നീല കാർഡുടമകൾക്ക് അധികവിഹിതമായാണ് അനുവദിക്കുന്നത്.
ക്ഷേമസ്ഥാപനങ്ങളിലെ അംഗങ്ങൾക്കുള്ള ബ്രൗൺ കാർഡുകൾക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കിൽ 2 കിലോ അരി നൽകും. മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡുടമകൾക്കുള്ള സൗജന്യ അരിയുടെ അളവിൽ മാറ്റമില്ല.