തിരുവല്ല പെരിങ്ങരയിൽ അതിഥിത്തൊഴിലാളികൾ പരസ്പരം ആക്രമിച്ചു. മൂന്ന് പേർക്ക് വെട്ടേറ്റു. ഉത്രാടം മുതൽ തുടങ്ങിയതാണ് ചേരിതിരിഞ്ഞുള്ള അടി. ഉത്രാടരാത്രിയിൽ നടന്ന സംഘർഷത്തിലാണ് മൂന്ന് പേർക്ക് വെട്ടേറ്റത്. ഇവർക്ക് താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി. തിരുവോണ ദിവസവും പരസ്പരം പോർവിളിയുമായി പെരിങ്ങര ജങ്ഷനിൽ സംഘങ്ങൾ തടിച്ചു കൂടി.
മരം മുറിക്കുന്നതിന് ഉപയോഗിക്കുന്ന മെഷീൻവാളുകൾ ഓണാക്കിയാണ് ഒരു സംഘം നിലയുറപ്പിച്ചത്. മറു സംഘം വെട്ടുകത്തിയടക്കമുള്ളവയുമായി നിന്നു. 70-ഓളം പേരാണ് രണ്ട് സംഘത്തിലുമായി ഉണ്ടായിരുന്നത്. പിൻതിരിപ്പിക്കാൻ ശ്രമിച്ച നാട്ടുകാർക്ക് നേരേയും ഇവർ അസഭ്യവർഷം നടത്തി. പോലീസ് എത്തുന്നതറിഞ്ഞ് ഇവർ താമസ സ്ഥലതേക്ക് മടങ്ങി.
ഞായറാഴ്ച വൈകീട്ടും പെരിങ്ങര ജങ്ഷനിലും സംഘർഷസാഹചര്യം ഉണ്ടായി. പോലീസ് എത്തുന്നതിന് മുമ്പ് ഇവരും സ്ഥലത്തു നിന്ന് മുങ്ങി. പശ്ചിമബംഗാൾ സ്വദേശികളാണെന്ന് പറയപ്പെടുന്ന ഇവരിൽ മിക്കവർക്കും തിരിച്ചറിയൽ രേഖകൾ ഇല്ലെന്ന് നാട്ടുകാർ പറയുന്നു.