കേരളാ പോലീസും മോട്ടോർ വാഹന വകുപ്പും ഇ-ചെല്ലാൻ മുഖേന നല്കിയിട്ടുള്ള ട്രാഫിക് ഫൈനുകളിൽ 2021 വർഷം മുതൽ യഥാസമയം പിഴ അടക്കാൻ സാധിക്കാത്തതും നിലവിൽ കോടതിയിൽ ഉള്ളതുമായ ചെല്ലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള എല്ലാ ചെല്ലാനുകളും പിഴയൊടുക്കി തുടർ നടപടികളിൽ നിന്നും ഒഴിവാകുവാൻ പത്തനംതിട്ട ജില്ലാ പോലീസും മോട്ടോർ വാഹന വകുപ്പും (എൻഫോഴ്സ്മെൻറ് വിഭാഗം) ചേർന്ന് അദാലത്ത് സംഘടിപ്പിക്കുന്നു.
പത്തനംതിട്ട ജില്ലാ പോലീസ് കാര്യാലയത്തിൽ വെച്ച് സെപ്റ്റംബർ 9, 10, 11 തീയതികളിൽ സംഘടിപ്പിച്ചിരിക്കുന്ന ടി അദാലത്തിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ പൊതുജനങ്ങൾക്ക് നേരിട്ട് എത്തി പിഴ ഒടുക്കാവുന്നതാണ്. പ്രസ്തുത അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 9497981214 (പോലീസ്) 9497328213 (എം വി ഡി) എന്നീ ഫോൺ നമ്പറുകളിൽ വിളിക്കാവുന്നതുമാണ്.