റേഷൻ ഗുണഭോക്താക്കളുടെ ഇ-കെ.വൈ.സി. പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി എല്ലാ താലൂക്കുകൾക്കും സെപ്റ്റംബർ 25 മുതൽ ഒക്ടോബർ ഒന്നുവരെ സമയം അനുവദിച്ചിട്ടുണ്ട്. മസ്റ്ററിങ് പൂർത്തിയാക്കാത്ത റേഷൻ കാർഡിലെ അംഗങ്ങൾ ഒക്ടോബർ ഒന്നിന് മുമ്പ് റേഷൻ കടകളിലെത്തി മസ്റ്ററിങ് നടത്തണം.
2024 ഓഗസ്റ്റ് അഞ്ചാം തീയതിമുതൽ ഇതുവരെ റേഷൻ കടയിൽ ബയോമെട്രിക് സംവിധാനമുപയോഗിച്ച് റേഷൻ വാങ്ങിയ ഗുണഭോക്താക്കളും 2024 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഇ-പോസ് മുഖാന്തരം ഇ-കെ.വൈ.സി.അപ്ഡേഷൻ ചെയ്തവരും റേഷൻ കടകളിൽ പോയി വീണ്ടും ചെയ്യേണ്ടതില്ല.
നിശ്ചിത തീയതികളിൽ അപ്ഡേഷൻ ചെയ്യുന്നതിനുള്ള ക്രമീകരണം എല്ലാ റേഷൻ കടകളിലും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മല്ലപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.