മല്ലപ്പള്ളിയിൽ മണിമലയാറിൽ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി. മാമ്മൂട് ദേവ്യംപടി വിഷ്ണു (23)ആണ് ഒഴുക്കിൽ പെട്ടത്. ഇന്ന് ഉച്ചകഴിഞ്ഞ് കൂട്ടുകാരോടൊപ്പം മല്ലപ്പള്ളി പാറക്കടവ് പമ്പ്ഹൗസിന് സമീപം കുളിക്കുന്നതിന് ഇടക്ക് ഒഴുക്കിൽപ്പെടുകയായിരുന്നു.
വിഷ്ണുവിന് വേണ്ടി അഗ്നിരക്ഷാസേനയും കീഴ്വായ്‌പുർ പൊലീസും തെരച്ചിൽ തുടരുകയാണ്.