തിരുവോണദിവസം മുൻവിരോധം തീർക്കാൻ പരസ്പരം തലതല്ലിപ്പൊട്ടിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. കുന്നന്താനം മാന്താനം മുക്കട കോളനിയിൽ ഉമിക്കുന്നിൽ വീട്ടിൽ രാജപ്പൻ (54), കോളനിയിൽ കല്ലിക്കുന്നിൽ വീട്ടിൽ രാജൻ (63), ഇയാളുടെ സഹോദരിയുടെ മകൻ കുഞ്ഞുമോൻ (32) എന്നിവരെയാണ് കീഴ്‌വായ്‌പൂര് പോലീസ് അറസ്റ്റ് ചെയ്തത്.
ഴിഞ്ഞ ദിവസം ഓട്ടോറിക്ഷയില്‍ വന്ന രാജപ്പനെ രാജന്‍ ചീത്ത വിളിച്ചതാണ് അടിപിടിയില്‍ കലാശിച്ചത്. രാജപ്പന്‍ ഓട്ടോയില്‍ കിടന്ന ജാക്കിലിവറെടുത്ത് രാജന്റെ തലയില്‍ അടിച്ചപ്പോള്‍ രാജന്‍ കൈയിലുണ്ടായിരുന്ന ആണി പറിക്കുന്ന ലിവര്‍ കൊണ്ട് രാജപ്പന്റെ തലയ്ക്കും അടിക്കുകയായിരുന്നു. ഇരുവരുടെയും തലയില്‍ മുറിവേറ്റു. സംഭവം കണ്ട് എത്തിയ കുഞ്ഞുമോന്‍ രാജപ്പനെ ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന്, ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി.
രാജപ്പന്‍ പിന്നീട് പോലീസ് സ്റ്റേഷനിലെത്തി വിവരം പറയുകയും അതിന്റെ അടിസ്ഥാനത്തില്‍ രാജന്‍, കുഞ്ഞുമോന്‍ എന്നിവര്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്തു. പിന്നീടാണ് രാജന്റെ മൊഴിപ്രകാരം രാജപ്പനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്. മൂവരുടെയും അറസ്റ്റ് സന്ധ്യയോടെ രേഖപ്പെടുത്തി.
മുക്കട കോളനി കവലയിൽ ഒട്ടോ ഓട്ടംപോകുന്നതുസംബന്ധിച്ചും ഡ്രൈവർമാരായ ഇരുവരും തമ്മിൽ തർക്കവും വിരോധവും നിലവിലുണ്ട്. ഇതാണ് ആക്രമണ കാരണം. മൂവരുടെയും അറസ്റ്റ് സന്ധ്യയോടെ രേഖപ്പെടുത്തി. തുടര്‍നടപടികള്‍ക്ക് ശേഷം മൂവരെയും പത്തനംതിട്ട ജെ എഫ് എം കോടതിയില്‍ ഹാജരാക്കി.