നാലു വയസുള്ള മകളുടെ കഴുത്തിൽ വടിവാൾ വെച്ച് വിഡിയോ കോൾ: തിരുവല്ലയിൽ യുവാവ് അറസ്റ്റിൽ

വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യയെ ഭീഷണിപ്പെടുത്താനായി നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് വീഡിയോ കോൾ ചെയ്ത സംഭവത്തിൽ തിരുവല്ല സ്വദേശിയായ യുവാവിനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു‌. തിരുവല്ല കുറ്റൂർ സ്വദേശി ജിൻസൺ ബിജു(28)ആണ് അറസ്റ്റിലായത്.

വ്യാഴാഴ്ച രാത്രിയായിരുന്നു കേസിന് ആസ്‌പദമായ സംഭവം നടന്നത്. വിദേശത്ത് നേഴ്‌സ് ആയി ജോലി ചെയ്യുന്ന ഭാര്യയോട് പണം അവിശപ്പെട്ടിട്ടു നൽകാത്തതിന്റെ പേരിൽ ജിൻസൺ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണി മുഴക്കി വിഡിയോ കോൾ ചെയ്യുകയായിരുന്നു. കുട്ടിയുടെ വലത്തു വാരിയെല്ലിന് താഴെ വടിവാൾ കൊണ്ട് പോറൽ ഉണ്ടാക്കുകയും ചെയ്തു.

ഈ ദൃശ്യങ്ങൾ യുവതി മാതാപിതാക്കൾക്ക് അയച്ചു നൽകുകയും. തുടർന്ന് യുവതിയുടെ പിതാവ് പോലീസിൽ പരാതി നൽകുകയും ആയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവല്ല പൊലീസ് ഇയാളെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്‌തു. പ്രതി ലഹരിക്ക് അടിമയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കും.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ