കോട്ടാങ്ങൽ പഞ്ചായത്തിലെ നിർമ്മല പുരം, കുളത്തൂർ, കാടി ക്കാവ്, ചുങ്കപ്പാറ ,കോട്ടാങ്ങൽ , കിടി കെട്ടിപ്പാറ, തോട്ടത്തുംങ്കുഴി മേഖലകളിൽ കാട്ടുപന്നിയും, മറ്റ് ഇതര കാട്ടുമൃഗങ്ങളുടെയും ശല്യം മൂലം കൃഷിക്കാർ വളരെ പ്രതിസന്ധിയിൽ. ഓണ വിപണിയിൽ എത്തിക്കുന്നതിനുള്ള ചേന, കാച്ചിൽ, കപ്പ,വാഴക്കുല അടക്കമു കിഴങ്ങു ഫലവർഗ്ഗങ്ങൾ കാട്ടുപന്നി നശിപ്പിക്കുമ്പോൾ
പച്ചമുളക് അടക്കമുള്ള പച്ചക്കറി, പഴവർഗ്ഗങ്ങൾ കുരങ്ങൻ, മയിൽ, മലഅണ്ണാനടക്കമുള്ള കാട്ടുമൃഗങ്ങൾ നശിപ്പിക്കുന്ന സ്ഥിതിയാണുള്ളത്. അധികൃതർ നടപടി സ്വീകരിച്ച് കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന് പഞ്ചായത്തിലെ കർഷകർ ആവശ്യപ്പെട്ടു .
കഴിഞ്ഞ ദിവസം കോട്ടാങ്ങൽ പഞ്ചായത്ത് 8-ാം വാർഡിൽ ചുങ്കപ്പാറ ജംഗ്ഷനു സമീപം ഊന്നുകല്ലിൽ ഒ.എൻ. സോമശേഖരപ്പണിക്കരുടെ കൃഷി ഇടത്തിൽ രാത്രിയിൽ കാട്ടുപന്നി കപ്പ, ചേന, കാച്ചിൽ മുതലായവ കൃഷി നശിപ്പിച്ചു. 20,000 രൂപാ യുടെ നഷ്ടം കണക്കാക്കുന്നു.