കോട്ടയം കറുകച്ചാലിൽ ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാർ യാത്രക്കാരനായ കായംകുളം സ്വദേശി രാഹുൽ (27)ആണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റ് നാലു യാത്രക്കാരെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചകഴിഞ്ഞു 3 മണിയോടെ കറുകച്ചാലിന് സമീപം മാന്തുരുത്തിയിൽ ബസും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. മൂന്നാറിൽ നിന്നും കായംകുളത്തേയ്ക്കു മടങ്ങുകയായിരുന്നു സംഘം സഞ്ചരിച്ചിരുന്ന കാറും മുണ്ടക്കയത്തേയ്ക്ക് പോയ ബസ്സും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ടിയുടെ ആഘാതത്തിൽ കാർ തകർന്നു. കാറിനുള്ളിൽ രണ്ട് സ്ത്രീകളും മൂന്നു പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് കാറിനുള്ളിൽപ്പെട്ട യാത്രക്കാരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.
കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെ വൈകുന്നേരത്തോടെയാണ് രാഹുൽ മരണപ്പെട്ടത്. മറ്റുള്ളവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.